logo

Thankathalikayil - Karaoke - തങ്കത്തളികയിൽ - കരോക്കെ

time2 yr agoview2 views

ചിത്രം : ഗായത്രി വർഷം : 1973 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഹിന്ദോളം അഭിനേതാക്കൾ : രാഘവൻ, ജയഭാരതി

തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ്‌പ്പെണ്ണേ നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ അനംഗമന്ത്രമുണ്ടോ തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ്‌പ്പെണ്ണേ മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ മുടിയുലമ്പിക്കൊണ്ടു നിന്നപ്പോൾ ഇന്നു മുഖമൊന്നുയർത്താതെ മുങ്ങുമ്പോൾ പത്മതീർത്ഥത്തിലെ പാതിവിരിഞ്ഞൊരു പവിഴത്താമരയായിരുന്നു കടവിൽ വന്നൊരു നുള്ളു തരാനെന്റെ കൈ തരിച്ചൂ കൈ തരിച്ചൂ തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ്‌പ്പെണ്ണേ പുലരി പൂമുഖ മുറ്റത്തു കാലത്തു പുറംതിരിഞ്ഞിന്നു നീ നിന്നപ്പോൾ നീ അരിപ്പൊടിക്കോലങ്ങളെഴുതുമ്പോൾ അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ- രഴകിൻ വിഗ്രഹമായിരുന്നു അരികിൽ വന്നൊരു പൊട്ടുകുത്താൻ ഞാനാഗ്രഹിച്ചു ആഗ്രഹിച്ചൂ തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ്‌പ്പെണ്ണേ തുളുമ്പും പാൽക്കുടം അരയിൽ വച്ചു നീ തൊടിയിലേകാകിയായ് വന്നപ്പോൾ നിന്റെ ചൊടികളിൽ കുങ്കുമം കുതിരുമ്പോൾ നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ നിറയെ ദാഹങ്ങളായിരുന്നു ഒരു പൂണൂലായ് പറ്റിക്കിടക്കാൻ ഞാൻ കൊതിച്ചുനിന്നു കൊതിച്ചുനിന്നൂ തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ്‌പ്പെണ്ണേ നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ അനംഗമന്ത്രമുണ്ടോ

ടെലഗ്രാം https://t.me/oldmalayalamkaraoke

Loading comments...