ചിത്രം : പിക്നിക്ക് വർഷം : 1975 സംഗീതം : എം. കെ. അർജ്ജുനൻ ഗാനരചന : ശ്രീകുമാരൻ തമ്പി ഗായകർ : കെ. ജെ. യേശുദാസ് രാഗം : മദ്ധ്യമാവതി അഭിനേതാക്കൾ : പ്രേംനസീർ, ലക്ഷ്മി
കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍ കണ്മണിയെക്കണ്ടൂവോ നീ കവിളിണ തഴുകിയോ നീ? വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍ കള്ളിയവള്‍ കളി പറഞ്ഞോ? കാമുകന്റെ കഥ പറഞ്ഞോ?
നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്നനേരം നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം നീലാഞ്ജനപ്പുഴയില്‍ നീരാടി നിന്നനേരം നീ നല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ? എന്‍ രാഗമുദ്രചൂടും ചെഞ്ചുണ്ടു വിതുമ്പി നിന്നോ? കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍ കണ്മണിയെക്കണ്ടൂവോ നീ കവിളിണ തഴുകിയോ നീ?
നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും നാണത്താല്‍ നനഞ്ഞ കവിൾ - ത്താരുകളില്‍ സന്ധ്യ പൂക്കും നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും നാണത്താല്‍ നനഞ്ഞ കവിൾ - ത്താരുകളില്‍ സന്ധ്യ പൂക്കും ചെന്തളിര്‍ച്ചുണ്ടിണയില്‍ മുന്തിരിത്തേന്‍ കിനിയും തേന്‍ ചോരും വാക്കിലെന്റെ പേരു തുളുമ്പി നില്‍ക്കും കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍ കണ്മണിയെക്കണ്ടൂവോ നീ കവിളിണ തഴുകിയോ നീ? വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍ കള്ളിയവള്‍ കളി പറഞ്ഞോ? കാമുകന്റെ കഥ പറഞ്ഞോ?