ചിത്രം : നിഴലാട്ടം വർഷം : 1970 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : മോഹനം അഭിനേതാക്കൾ : ജോസ് പ്രകാശ്, പ്രേംനസീർ, ബഹദൂർ, എൻ. ഗോവിന്ദൻകുട്ടി, ബാലൻ. കെ. നായർ
1~2~3~4 സ്വർഗ്ഗപുത്രീ നവരാത്രീ സ്വർണ്ണം പതിച്ചനിൻ സ്വരമണ്ഡപത്തിലെ സോപാനഗായകനാക്കൂ എന്നെ നീ സ്വർഗ്ഗപുത്രീ നവരാത്രീ സ്വർണ്ണം പതിച്ചനിൻ സ്വരമണ്ഡപത്തിലെ സോപാനഗായകനാക്കൂ എന്നെ നീ സ്വർഗ്ഗപുത്രീ നവരാത്രീ പാൽക്കടൽത്തിരകളിലലക്കിയെടുത്ത നിൻ പൂനിലാപ്പുടവതൊടുമ്പോൾ പാൽക്കടൽത്തിരകളിലലക്കിയെടുത്ത നിൻ പൂനിലാപ്പുടവതൊടുമ്പോൾ മെയ്യിൽ തൊടുമ്പോൾ നിന്നെ ... പ്രണയപരാധീനയാക്കുവാൻ എന്തെന്നില്ലാത്തോരഭിനിവേശം അഭിനിവേശം അഭിനിവേശം സ്വർഗ്ഗപുത്രീ നവരാത്രീ സ്വർണ്ണം പതിച്ചനിൻ സ്വരമണ്ഡപത്തിലെ സോപാനഗായകനാക്കൂ എന്നെ നീ സ്വർഗ്ഗപുത്രീ നവരാത്രീ കൈകളിൽ മൃഗമദതളികയുമേന്തി നീ ഏകയായരികിൽ വരുമ്പോൾ കൈകളിൽ മൃഗമദതളികയുമേന്തി നീ ഏകയായരികിൽ വരുമ്പോൾ ദേവി വരുമ്പോൾ നിന്നെ ... കരവലയത്തിലൊതുക്കുവാൻ ഒന്നു ചുംബിക്കുവാൻ അഭിനിവേശം അഭിനിവേശം അഭിനിവേശം സ്വർഗ്ഗപുത്രീ നവരാത്രീ സ്വർണ്ണം പതിച്ചനിൻ സ്വരമണ്ഡപത്തിലെ സോപാനഗായകനാക്കൂ എന്നെ നീ സ്വർഗ്ഗപുത്രീ നവരാത്രീ
ടെലഗ്രാം https://t.me/oldmalayalamkaraoke