മധുരിക്കും ഓർമ്മകളെ നാടകം : ജനനീ ജന്മഭൂമി വർഷം : 1962 സംഗീതം : ജി ദേവരാജൻ ഗാനരചന : ഒ എൻ വി കുറുപ്പ് ഗായകർ : സി. ഒ. ആന്റോ രാഗം : നഠഭൈരവി അഭിനേതാക്കൾ : ഒ എൻ വി കുറുപ്പ് തന്‍റെ ഇരുപത്തിനാലാം വയസ്സില്‍ എഴുതിയ കാളിദാസ കലാകേന്ദ്രത്തിന്‍റെ അമ്പതിലേറെ വര്‍ഷം പഴക്കമുള്ള നാടകഗാനമാണ് ‘മധുരിക്കും ഓര്‍മ്മകളെ’.
മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ
മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ
മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ
~~~ ~~~
ഇടനെഞ്ഞിൻ താളമോടെ
നെടുവീര്‍പ്പിൻ മൂളലോടെ
ഇടനെഞ്ഞിൻ താളമോടെ
നെടുവീര്‍പ്പിൻ മൂളലോടെ
മലര്‍മഞ്ചൽ തോളിലേറ്റി
പോരുകില്ലേ
ഓ..ഓ...
മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ
~~~ ~~~
ഒരു നുള്ളു പൂവിറുത്ത് മാല കോര്‍ക്കാം
ഒരു പുള്ളിക്കുയിലിന്നൊത്ത് കൂവി നിൽക്കാം
ഒരു നല്ല മാങ്കനിയാ മണ്ണിൽ വീഴ്ത്താം
ഒരു കാറ്റിൻ കനിവിന്നായ്
ഒരു കാറ്റിൻ കനിവിന്നായ് പാട്ടുപാടാം
ഓ..ഓ..ഓ..
മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ
~~~ ~~~
ഒരു കുമ്പിൾ മണ്ണു കൊണ്ട് വീടു വെയ്കാം
ഒരു തുമ്പ പൂവിറുത്ത് വിരുന്നൊരുക്കാം
ഒരു വാഴക്കൂമ്പിൽ നിന്നു തേൻ കുടിക്കാം
ഒരു രാജാ
ഒരു റാണി
ഒരു രാജാ ഒരു റാണി ആയി വാഴാം
ഓ..ഓ..ഓ
മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ
മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടിൽ മാഞ്ചുവട്ടിൽ