ചിത്രം : കള്ളിച്ചെല്ലമ്മ വർഷം : 1969 സംഗീതം : കെ. രാഘവൻ ഗാനരചന : പി. ഭാസ്‌കരൻ ഗായകർ : പി. ജയചന്ദ്രൻ രാഗം : മോഹനം അഭിനേതാക്കൾ : പ്രേംനസീർ, ഷീല
കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ കനകാംബരങ്ങൾ വാടീ കടത്തുവള്ളം യാത്രയായീ യാത്രയായീ... കരയിൽ നീ മാത്രമായീ (...കരിമുകിൽ)
ഇനിയെന്നു കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി ചക്രവാളമാകെ നിൻറെ ഗദ്ഗദം മുഴങ്ങീടുന്നൂ (...കരിമുകിൽ)
കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരിൽ... (...കരിമുകിൽ)