logo

Nishasurabhikal - Karaoke - നിശാസുരഭികൾ - കരോക്കെ

time2 yr agoview3 views

ചിത്രം : രാസലീല വർഷം : 1975 സംഗീതം : സലിൽ ചൗധരി ഗാനരചന : വയലാർ രാമവർമ്മ ഗായകർ : പി ജയചന്ദ്രൻ അഭിനേതാക്കൾ : കമലഹാസൻ, ജയസുധ

നിശാസുരഭികൾ വസന്തസേനകൾ
നടനമാടാൻ വരികയോ - രതി
നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ
പ്രിയദർശിനി നീ വികാരവതിയായ്
വരികയോ - വീണ്ടും വരികയോ
~~~ ~~~
മദാലസയാമിനി ഒരു
രാസലീലാലോലയേപ്പോലെ
മദാലസയാമിനി ഒരു
രാസലീലാലോലയേപ്പോലെ
വരുമ്പോൾ വെണ്ണിലാവിൻ
യമുന ലജ്ജയിൽ മുങ്ങിയോ
വരുമ്പോൾ വെണ്ണിലാവിൻ
യമുന ലജ്ജയിൽ മുങ്ങിയോ
~~~ ~~~
നിശാസുരഭികൾ വസന്തസേനകൾ
നടനമാടാൻ വരികയോ - രതി
നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ
പ്രിയദർശിനി നീ വികാരവതിയായ്
വരികയോ - വീണ്ടും വരികയോ
~~~ ~~~
മനോരഥ വീഥിയിൽ ഒരു 
ക്ഷീരസാഗരപുത്രിയെപ്പോലെ
മനോരഥ വീഥിയിൽ ഒരു 
ക്ഷീരസാഗരപുത്രിയെപ്പോലെ
ഒഴുകും നിൻ സുഗന്ധം തഴുകും
തെന്നലായ് ഞാൻ വരും
ഒഴുകും നിൻ സുഗന്ധം തഴുകും
തെന്നലായ് ഞാൻ വരും
~~~ ~~~
നിശാസുരഭികൾ വസന്തസേനകൾ
നടനമാടാൻ വരികയോ - രതി
നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ
പ്രിയദർശിനി നീ വികാരവതിയായ്
വരികയോ - വീണ്ടും വരികയോ
~~~ ~~~
വിലാസിനി നീ സഖി നഖരേഖ മൂടും 
നീർതുകിലോടെ
വിലാസിനി നീ സഖി നഖരേഖ മൂടും 
നീർതുകിലോടെ
കുളിക്കും നിന്റെ പൂമെയ് 
പൊതിയും ഓളമായ് ഞാൻ വരും
കുളിക്കും നിന്റെ പൂമെയ് 
പൊതിയും ഓളമായ് ഞാൻ വരും
~~~ ~~~
നിശാസുരഭികൾ വസന്തസേനകൾ
നടനമാടാൻ വരികയോ - രതി
നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ
പ്രിയദർശിനി നീ വികാരവതിയായ്
വരികയോ - വീണ്ടും വരികയോ
എന്നെ വിളിച്ചുണർത്താൻ
പ്രിയദർശിനി നീ വികാരവതിയായ്
വരികയോ - വീണ്ടും വരികയോ

ടെലഗ്രാം 
https://t.me/oldmalayalamkaraoke
Loading comments...