ചിത്രം : ചുക്ക് വർഷം : 1973 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഹിന്ദോളം അഭിനേതാക്കൾ : പ്രേംനസീർ, മധു, ഷീല, സുജാത
വെൺ ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും
അപ്സരസ്ത്രീ...
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും
അപ്സരസ്ത്രീ...
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ
കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും കയ്യിലെ സോമരസക്കുമ്പിൾ തുളുമ്പിയും അവൾ വരുമ്പോൾ... ഞാനും എൻ സ്വയംവരദേവതയും ആ നൃത്തമനുകരിക്കും മോഹങ്ങൾ ആശ്ലേഷമധുരങ്ങളാക്കും വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും അപ്സരസ്ത്രീ... വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ
മാറിലെ മദനാംഗരാഗം കുതിർന്നും മകര മഞ്ജീരമുതിർന്നും
മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും അവൾ വരുമ്പോൾ....
ഞാനും എൻ മധുവിധു മേനകയും ആ നൃത്തമനുകരിക്കും
സ്വപ്‌നങ്ങൾ ആപാദരമണീയമാക്കും
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും
അപ്സരസ്ത്രീ...
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ
കാറ്റത്തു കസവുത്തരീയമുലഞ്ഞും
കളിയരഞ്ഞാണമഴിഞ്ഞും
ടെലഗ്രാം
https://t.me/oldmalayalamkaraoke