logo

Velukkumbol Kulikkuvan - Karaoke - വെളുക്കുമ്പോൾ കുളിക്കുവാൻ - കരോക്കെ

time2 yr agoview1 views

ചിത്രം : കുട്ടിക്കുപ്പായം വർഷം : 1964 സംഗീതം : എം. എസ്. ബാബുരാജ് ഗാനരചന : പി. ഭാസ്‌കരൻ ഗായകർ : എ. പി. കോമളം

വെളുക്കുമ്പോൾ കുളിക്കുവാൻ
പോരുന്ന വഴിവക്കിലു
വേലിക്കൽ നിന്നവനേ
കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം
കടിച്ചും കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ
എന്നോടു കിന്നാരം പറഞ്ഞവനേ
~~~ ~~~
കളിവാക്കു പറഞ്ഞാലും
കാരിയം പറഞ്ഞാലും
കാതിനു മധുവാണ്
കളിവാക്കു പറഞ്ഞാലും
കാരിയം പറഞ്ഞാലും
കാതിനു മധുവാണ്
ഇന്ന് കരക്കാരു നമ്മെച്ചൊല്ലി
കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ്
എന്റെ കരളിനു കുളിരാണ്
~~~ ~~~
ഒരുമിച്ചു കളിച്ചതും
ഒരുമിച്ചു വളർന്നതും
ഒരുത്തനുമറിയില്ലാ
എന്നാലും ഒഴുകുമീയാറ്റിലെ
ഓളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം
ഈയോളങ്ങൾക്കന്നത്തെ
ഒരുപാടു കഥയറിയാം

അരളിപ്പൂമരച്ചോട്ടിൽ ആറ്റിലെ മണലിനാൽ കളിപ്പുര വെച്ചില്ലേ? പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയിൽ ബിരിയാണി വെച്ചില്ലേ? നമ്മളു ബിരിയാണി വെച്ചില്ലേ?

വെളുക്കുമ്പോൾ കുളിക്കുവാൻ
പോരുന്ന വഴിവക്കിലു
വേലിക്കൽ നിന്നവനേ
കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം
കടിച്ചും കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ
എന്നോടു കിന്നാരം പറഞ്ഞവനേ
~~~ ~~~
കളിയാടും സമയത്തു
മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ
എന്നെ കാനേത്തു കഴിച്ചില്ലേ?
ചെറു പുതുക്കപ്പെണ്ണുങ്ങളുവന്നു
പുത്തിലഞ്ഞിപ്പൂക്കൾ കൊണ്ടു
പതക്കങ്ങളണിയിച്ചില്ലേ?
എന്നെ പതക്കങ്ങളണിയിച്ചില്ലേ?

വെളുക്കുമ്പോൾ കുളിക്കുവാൻ പോരുന്ന വഴിവക്കിലു വേലിക്കൽ നിന്നവനേ കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോടു കിന്നാരം പറഞ്ഞവനേ എന്നോടു കിന്നാരം പറഞ്ഞവനേ

Loading comments...