ചിത്രം : വിവാഹിത വർഷം : 1970 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : കാപ്പി അഭിനേതാക്കൾ : പ്രേംനസീർ, പദ്മിനി, സത്യൻ
സുമംഗലീ നീയോർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീയോർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?
~~~ ~~~
പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ കൂന്തലാൽ
മറയ്ക്കുവാനേ കഴിയൂ
സുമംഗലീ നീയോർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?
~~~ ~~~
കൊഴിഞ്ഞ പീലികൾ
പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം
കൊഴിഞ്ഞ പീലികൾ
പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം എപ്പോഴും
വിരുന്നൊരുക്കും ഹൃദയം
സുമംഗലീ നീയോർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീയോർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?
ടെലഗ്രാം
https://t.me/oldmalayalamkaraoke