Pulayanar Maniyamma - Karaoke - പുലയനാർ മണിയമ്മ - കരോക്കെ

time2 yr agoview51 views

ചിത്രം : പ്രസാദം വർഷം : 1976 സംഗീതം : വി ദക്ഷിണാമൂർത്തി ഗാനരചന : പി ഭാസ്ക്കരൻ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഖരഹരപ്രിയ അഭിനേതാക്കൾ : പ്രേംനസീർ, ജയഭാരതി

വരികൾ

ആ ആ ആ ആ

പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ
ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍
ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ
~~~ ~~~
അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി
ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ 
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ
~~~ ~~~
കേളി നീരാട്ടിനു കളിച്ചിറങ്ങീ അവള്‍ 
താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ 
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ 
അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ 
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ

ടെലഗ്രാം 
https://t.me/oldmalayalamkaraoke
Loading comments...