ചിത്രം : തോക്കുകൾ കഥ പറയുന്നു വർഷം : 1968 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഹരികാംബോജി അഭിനേതാക്കൾ : പ്രേം നസീർ, സത്യൻ, ഷീല, ജയഭാരതി
പാരിജാതം തിരുമിഴിതുറന്നു പവിഴമുന്തിരി പൂത്തുവിടർന്നു നീലോല്പലമിഴി നീലോല്പലമിഴി നീമാത്രമെന്തിനുറങ്ങി മൂടൽ മഞ്ഞു മുലക്കച്ച കെട്ടിയ മുത്തണിക്കുന്നിൻ താഴ്വരയിൽ മൂടൽ മഞ്ഞു മുലക്കച്ച കെട്ടിയ മുത്തണിക്കുന്നിൻ താഴ്വരയിൽ നിത്യകാമുകീ..... നിത്യകാമുകീ നിൽപ്പൂ ഞാനീ നിശാനികുഞ്ജത്തിനരികിൽ എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ ഏകാന്തജാലകം തുറക്കൂ.. പാരിജാതം തിരുമിഴിതുറന്നു പവിഴമുന്തിരി പൂത്തുവിടർന്നു നീലോല്പലമിഴി നീലോല്പലമിഴി നീമാത്രമെന്തിനുറങ്ങി നിന്റെ സ്വപ്നമദാലസ നിദ്രയിൽ നിന്നെയുണർത്തും ഗാനവുമായ് നിന്റെ സ്വപ്നമദാലസ നിദ്രയിൽ നിന്നെയുണർത്തും ഗാനവുമായ് വിശ്വമോഹിനീ..... വിശ്വമോഹിനീ നിൽപ്പൂ ഞാനീ വികാരസരസ്സിൻ കരയിൽ എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ ഏകാന്തജാലകം തുറക്കൂ.. പാരിജാതം തിരുമിഴിതുറന്നു പവിഴമുന്തിരി പൂത്തുവിടർന്നു നീലോല്പലമിഴി നീലോല്പലമിഴി നീമാത്രമെന്തിനുറങ്ങി
ടെലഗ്രാം https://t.me/oldmalayalamkaraoke