Anuvadhamillathe - അനുവാദമില്ലാതെ

time2 yr agoview1 views

ചിത്രം : പുഴ വർഷം : 1980 സംഗീതം : എം കെ അർജ്ജുനൻ ഗാനരചന : പി. ഭാസ്‌കരൻ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഖരഹരപ്രിയ അഭിനേതാക്കൾ : എം ജി. സോമൻ, അംബിക എസ്

അനുവാദമില്ലാതെ അകത്തുവന്നു.. 
നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നു..
അനുവാദമില്ലാതെ അകത്തുവന്നു.. 
നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നു..
കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു..
അനുവാദമില്ലാതെ അകത്തുവന്നു.. 
നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നു..
~~~ ~~~
അനുരാഗശാലിനീ നീ വന്ന നേരത്തിൽ 
ആരാധന വിധികൾ ഞാൻ മറന്നു..
അനുരാഗശാലിനീ നീ വന്ന നേരത്തിൽ 
ആരാധന വിധികൾ ഞാൻ മറന്നു..
ഉള്ളിലെ മണിയറയിൽ...
മുല്ലമലർമെത്തയിൻമേൽ...
കള്ള ഉറക്കം നടിച്ചു നീ കിടന്നു..
അനുവാദമില്ലാതെ അകത്തുവന്നു
നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നു..
~~~ ~~~
ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ 
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു..
ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ 
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു..
എന്റെ ചുടുനിശ്വാസങ്ങൾ 
നിൻകവിളിൽ പതിച്ചനേരം 
തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു..

അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നു.. കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു.. അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നു..

ടെലഗ്രാം https://t.me/oldmalayalamkaraoke

Loading comments...