ചിത്രം : ചെമ്പരത്തി വർഷം : 1972 സംഗീതം : ജി ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ ജെ യേശുദാസ് രാഗം : ഹമീർകല്യാണി അഭിനേതാക്കൾ : രാഘവൻ, സുധീർ, ചെമ്പരത്തി ശോഭന
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...
ചക്രവര്‍ത്തിനീ
~~~ ~~~
സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദളമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും താനേ പാടും
ചക്രവര്‍ത്തിനീ...
~~~ ~~~
ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...
ചക്രവര്‍ത്തിനീ ....
ടെലഗ്രാം
https://t.me/oldmalayalamkaraoke